Accepted Talks:
പബ്ലിഷിംഗ് രംഗത്തെ സ്വതന്ത്രസോഫ്റ്റ്വെയർ സാധ്യതകൾ
പബ്ലിഷിംഗ് രംഗത്ത് മിക്കവരും ഇപ്പോഴും പഴയ ആസ്കി സാങ്കേതികവിദ്യയിലും കാലഹരണപ്പെട്ട പേജ്മേക്കർ സോഫ്റ്റ്വെയറിലുമാണ് പ്രവർത്തിക്കുന്നത്.യുണിക്കോഡിലേക്ക് മാറിയവർ ഭീമമായ തുക സബ്സ്ക്രിപ്ഷൻ ഫീ കൊടുത്ത് ഇൻഡിസൈൻ പോലുള്ള സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുന്നു.ജനയുഗം പത്രത്തിൽ പൂർണമായും സ്വതന്ത്രസോഫ്റ്റ്വെയറിലേക്ക് മാറിയ അനുഭവത്തിൽ പബ്ലിഷിംഗ് രംഗത്തെ സ്വതന്ത്രസോഫ്റ്റ്വെയർ സാധ്യതകളെ പരിചയപ്പെടുത്തുന്നു.